എഡിറ്റര്‍
എഡിറ്റര്‍
മാണിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ സര്‍ക്കാരെന്ന് ഓര്‍ക്കണം; സി.പി.ഐ.എമ്മിനെതിരെ കാനം രാജേന്ദ്രന്‍
എഡിറ്റര്‍
Tuesday 23rd May 2017 8:27pm


കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ സി.പി.ഐ.എം- കേരളാ കോണ്‍ഗ്രസ് (എം) കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിക്കെതിരെ എല്‍.ഡി.എഫ് നടത്തിയ സമരത്തിന്റെ ഫലമാണ് ഈ സര്‍ക്കാരെന്നത് ഓര്‍ക്കണമെന്നും കാനം പറഞ്ഞു.


Also read സൂര്യ, സത്യരാജ്, ശരത്കുമാര്‍ തുടങ്ങി എട്ട് തമിഴ് താരങ്ങള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്


കോട്ടയത്ത് ആദ്യ മന്ത്രി സഭയുടെ അറുപതാം വാര്‍ഷിക ആഘോഷപരിപാടിക്കിടെ സംസാരിക്കവേയാണ് കാനം സി.പി.ഐ.എം നിലപാടിനെതിരെ വിമര്‍ശനങ്ങള്‍ നടത്തിയത്.

‘മാണിയെ ജയിപ്പിക്കാന്‍ വാശിപ്പിടിക്കുന്നത് എന്തിനാണ്. മാണിയെ സംരക്ഷിക്കാന്‍ ഈ സര്‍ക്കാരിന് ബാധ്യതയില്ല. ഇടത് നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് കോട്ടയത്തെ സഖ്യം’ കാനം പറഞ്ഞു.

മാണിയെ മുന്നണിയിലെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ കാനം അഴിമതി വിമുക്ത രാഷ്ട്രീയത്തിന് യോജിച്ച സഖ്യമാണോഇതെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ‘മാണിയെ മുന്നണിയിലെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ അഴിമതി വിമുക്ത രാഷ്ട്രീയ സംസ്‌കാരത്തിന് യോജിച്ചതാണോ ഈ സഖ്യമെന്ന് ചിന്തിക്കണം’ അദ്ദേഹം പറഞ്ഞു.


Dont miss ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ രശ്മി ആര്‍ നായരുടെ കോളം പിന്‍വലിച്ചു; പിന്‍വലിച്ചതിനു പിന്നില്‍ സംഘപരിവാര്‍ അജയണ്ടയെന്ന് രശ്മി നായര്‍ 


കോട്ടയം ജില്ലാ പഞ്ചയാത്തില്‍ സി.പി.ഐ.എം അവരുടെ പാര്‍ട്ടി കോണ്‍ഗ്രസിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കൊക്കിന്റെ തലയില്‍ വെണ്ണവെച്ച് പിടിക്കാം എന്ന നീക്കമാണ് ഈ രാഷ്ട്രീയത്തിന് പിന്നില്ലെന്നും കാനം വിമര്‍ശിച്ചു.

Advertisement