തിരുവനന്തപുരം: എം.എം മണിയ്ക്കും സി.പി.ഐ.എമ്മിനുമെതിരെ കാനം രാജേന്ദ്രന്‍ രംഗത്ത്. ഭൂമാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ്കളക്ടറെ മാറ്റാനായി സി.പി.ഐ.എം നടത്തുന്ന സമരം ശരിയല്ല എന്നാണ് കാനം പറഞ്ഞത്.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിയേയും കാനം രൂക്ഷമായി വിമര്‍ശിച്ചു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അപ്രായോഗികമാണ്. പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Don’t Miss: എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം.പി ചെരിപ്പൂരി അടിച്ച ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ച് പറഞ്ഞു; അടിച്ചത് നിസാര കാരണം പറഞ്ഞ്


എം.എം മണി പുതിയ മന്ത്രിയായതിനാലാണ് അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന് പറയുന്നത്. 1992 മുതലുള്ള പല മന്ത്രിമാരും ഈ പദ്ധതിയെ പറ്റി പറഞ്ഞിട്ടുണ്ട്. കുറച്ചു കാലം പറഞ്ഞ ശേഷം മണി അത് നിര്‍ത്തും. അതിനാല്‍ തന്നെ മണി പറയുന്നത് കാര്യമാക്കേണ്ടതില്ല. -കാനം പറഞ്ഞു.

മാതൃഭൂമി ന്യൂസിനോടാണ് കാനം രാജേന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പദ്ധതി വന്നാല്‍ വനം നഷ്ടപ്പെടുമെന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും വൈദ്യുതിയാണ് പ്രധാനമെന്നും എം.എം മണി നേരത്തേ പറഞ്ഞിരുന്നു.