എഡിറ്റര്‍
എഡിറ്റര്‍
ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച എ.ഐ.എസ്.എഫ് പ്രവര്‍ത്തകന്റെ നടപടി വ്യക്തിപരമെന്ന് കാനം; വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസുമായി എ.ഐ.എസ്.എഫ്
എഡിറ്റര്‍
Saturday 27th May 2017 7:46pm

 

 

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതി എ.ഐ.എസ്.എഫ് പ്രവര്‍ത്തകന്‍ പിന്‍വലിച്ചത് വ്യക്തിപരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദ്യാര്‍ത്ഥിയുടെ നടപടി പാര്‍ട്ടി തീരുമാനമല്ലെന്നും കാനം പറഞ്ഞു.


Relatd one ‘എല്ലാം എന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നു’; ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ചത് സി.പി.ഐ നേതൃത്വവും അറിഞ്ഞിട്ടെന്ന് പരാതിക്കാരന്‍


പരാതിക്കാരന്‍ പിന്മാറിയാല്‍ പാര്‍ട്ടി അഭിഭാഷകന് വേറെ മാര്‍ഗം ഇല്ലെന്നും കാനം പറഞ്ഞു. അതേ സമയം വിവേകിന് എ.ഐ.എസ്.എഫ് ജില്ലാക്കമ്മിറ്റി വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതി പിന്‍വലിച്ച നടപടിയില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.


Dont miss ‘ഉയ്യോ.. ട്രോളെന്നു വെച്ചാ ഇതാണ് ട്രോള്‍’; കെ സുരേന്ദ്രനു മറുപടിയായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മിനുട്ടുകള്‍ക്കകം നൂറുകണക്കിന് ലൈക്കുകള്‍ 


ലോ അക്കാദമി സമരത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സി.പി.ഐയ്ക്കും എ.ഐ.എസ്.എഫിനും ഏറ്റ തിരിച്ചടിയായി മാറിയിരുന്നു വിവേക് പരാതി പിന്‍വലിച്ചത്. നേരത്തെ പരാതി പിന്‍വലിച്ച വാര്‍ത്ത പുറത്ത് വന്നപ്പോള്‍ വിവേകിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്ന് എ.ഐ.എസ്.എഫ് നേതൃത്വം പറഞ്ഞിരുന്നു.

താന്‍ പരാതി വിന്‍വലിക്കുന്ന വിവരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ താന്‍ അറിയിച്ചിരുന്നതാണെന്നും കാനം ഏര്‍പ്പെടുത്തിയ അഡ്വക്കേറ്റ് മുഖേനയാണ് കേസ് പിന്‍വലിച്ചതെന്നും വിവേക് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം എ.ഐ.എസ്.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നെന്നും വിവേക് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.


You must read this ഇന്ത്യന്‍ സേനയെ അപമാനിച്ചു എന്ന വാര്‍ത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചാരണം: കോടിയേരി


പരാതി പിന്‍വലിച്ചത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും വിവേക് നേരത്തെ പറഞ്ഞിരുന്നു. സമരം ചെയ്ത ഹോസ്റ്റല്‍ താമസക്കാരായ പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചതും ഇക്കാര്യത്തില്‍ പ്രേരണയായെന്നും വിവേക് വ്യക്തമാക്കിയിരുന്നു.

Advertisement