എഡിറ്റര്‍
എഡിറ്റര്‍
ഒത്തുതീര്‍പ്പിലേക്ക്? സമരം ഉടന്‍ ഒത്തുതീരുമെന്ന് കാനം; ജിഷ്ണുവിന്റെ കുടുംബം വൈകീട്ട് മാധ്യമങ്ങളെ കാണും
എഡിറ്റര്‍
Sunday 9th April 2017 1:49pm

തിരുവനന്തപുരം: നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന സമരം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. സമരം ഉടന്‍ ഉടന്‍ തന്നെ ഒത്തുതീരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം ഇന്ന് വൈകീട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു.

സമരം ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പാക്കാന്‍ കാനം രാജേന്ദ്രന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സസാരിച്ചു.


Also Read: ആകാശത്തും ആധാര്‍; ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി വ്യോമയാന മന്ത്രാലയം


പൊലീസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ എപ്പോഴും സ്വയം ന്യായീകരിക്കുന്ന തരത്തിലായിരിക്കും. റിപ്പോര്‍ട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും കാനം പറഞ്ഞു.

കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കാനം മഹിജയെ അറിയിച്ചതായാണ് സൂചന. നീതി ലഭ്യാമാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ തിരിച്ച് നല്‍കുമെന്ന് നേരത്തേ ജിഷ്ണുവിന്റെ അശോകന്‍ പറഞ്ഞിരുന്നു. നീതിയ്ക്കായി ജിഷ്ണുവിന്റെ കുടുംബമൊന്നാകെ നടത്തുന്ന നിരാഹാരം ഇപ്പോഴും തുടരുകയാണ്.

ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും വളയത്തെ വീട്ടില്‍ നടത്തുന്ന നിരാഹാരം തുടരുകയാണ്. അവിഷ്ണയെ കാണാനും പിന്തുമയറിയിക്കാനും സഹപാഠികള്‍ വീട്ടില്‍ എത്തി. ജിഷ്ണുവിന് നീതി ലഭ്യമാക്കിയില്ലെങ്കില്‍ അവിഷ്ണയ്‌ക്കൊപ്പം നാളെ മുതല്‍ നിരാഹാരമിരിക്കുമെന്നും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

Advertisement