എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടി പത്രത്തിലെ ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ല, ഇ.പി. ജയരാജനോട് പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന്‍
എഡിറ്റര്‍
Monday 6th February 2017 6:22pm

kanam
കണ്ണൂര്‍: പാര്‍ട്ടി പത്രത്തില്‍ വന്ന ലേഖനം സി.പി.ഐയുടെ അഭിപ്രായമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോ അക്കാദമി സമരം രാഷ്ട്രീയ സമരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്രത്തിന്റെ എഡിറ്റര്‍ എന്ന നിലയില്‍ ജനയുഗത്തില്‍ വന്ന ലേഖനത്തിന്റെ ഉത്തരവാദിത്വം തനിക്കുണ്ട്. എന്നാല്‍ പത്രത്തില്‍ വന്നത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പത്രത്തില്‍ വരാറുണ്ടെന്നും കാനം പറഞ്ഞു. അതേസമയം പാര്‍ട്ടിയുടെ അഭിപ്രായം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായി നല്ല സൗഹൃദം തന്നെയാണെന്ന് വ്യക്തമാക്കിയ കാനം ഇ.പി ജയരാജന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞു. ലോ അക്കാദമി ഭൂമി വിഷയത്തെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ പിന്നീട് അഭിപ്രായം പറയാമെന്നും കാനം പറഞ്ഞു.


Also Read: ആ വാര്‍ത്ത തെറ്റ് ; മോഹന്‍ലാലിന്റെ തേവരയിലെ വീട് വില്‍ക്കുന്നില്ല, വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം ഇതാണ്


സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് അഭിപ്രയപ്പെട്ട കാനം സര്‍ക്കാരിനെതിരെയല്ല സി.പി.ഐയുടെ സമരമെന്നും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി.

Advertisement