എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസഭയില്‍ പറഞ്ഞതുകൊണ്ടൊന്നും അതിരപ്പിള്ളി പദ്ധതി നടക്കില്ല: സര്‍ക്കാര്‍ നിലപാടിനെതിരെ തുറന്നടിച്ച് കാനം
എഡിറ്റര്‍
Tuesday 28th February 2017 11:56am

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രിസഭയില്‍ പറഞ്ഞതുകൊണ്ട് പദ്ധതി നടപ്പാകണമെന്നില്ലെന്ന് കാനം പറഞ്ഞു.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കേണ്ടത് എല്‍.ഡി.എഫ് ആണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അതിരപ്പിള്ളി പദ്ധതിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി വൈദ്യുതപദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് നിയമസഭയില്‍ വൈദ്യുതി മന്ത്രി എം.എം മണി അറിയിച്ചിരുന്നു. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ തുടരുകയാണ്. 163 മെഗാവാട്ടിന്റെ പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും എം.എം അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Related: ഈ പുഴയെ ഞെക്കിക്കൊല്ലേണ്ടതാര്‍ക്ക്? ആതിരപ്പള്ളി പദ്ധതിയും പാരിസ്ഥിതികാഘാതവും


എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരുന്നു. ആ സമയത്തും ശക്തമായ എതിര്‍പ്പുമായി സി.പി.ഐ രംഗത്തെത്തിയിരുന്നു.

മന്ത്രിയുടെ നിലപാട് എല്‍.ഡി.എഫ് നിലപാടല്ലെന്നു പറഞ്ഞായിരുന്നു സി.പി.ഐ രംഗത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടകംപള്ളി തന്റെ പ്രസ്താവന തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് എതിരായ നിലപാടാണ് മന്ത്രി എം.എം മണി ഇന്ന് സഭയില്‍ അറിയിച്ചിരിക്കുന്നത്.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനെതിരെ നേരത്തെ തന്നെ പരിസ്ഥിതി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍ നിന്നു രണ്ടര കിലോമീറ്റര്‍ ദൂരെയാണ് പുതിയ ഡാം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

Advertisement