തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ അക്രമിച്ച സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിനിമാരംഗത്തെ അനാശാസ്യ പ്രവണതകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കാനം ആവശ്യപ്പെട്ടു.


Also read നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ സിനിമാ മേഖലയിലെ ഗുണ്ടാബന്ധമുള്ളവര്‍: കൈതപ്രം 


സിനിമാരംഗത്തെ അനാശാസ്യ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സിനിമാ നയം ഉടന്‍ പ്രഖ്യാപിക്കണമെന്നും കാനം ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസ് ചാനലിലായിരുന്നു കാനത്തിന്റെ പ്രതികരണങ്ങള്‍.

നേരത്തെ നടിയെ അക്രമിച്ചതിനു പിന്നില്‍ ഏത് വമ്പന്മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ലെന്നും പറഞ്ഞ മന്ത്രി സംഭവത്തിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു.