എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്തെ സദാചാര ‘പൊലീസ്’; ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു
എഡിറ്റര്‍
Wednesday 22nd February 2017 4:11pm

തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരം വളപ്പില്‍ തോളില്‍ കൈയിട്ട് സംസാരിച്ച യുവതിയോടും യുവാവിനോടും പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ്  എബ്രഹാമിനാണ് അന്വേഷണ ചുമതല.

സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അറിഞ്ഞ സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും ബെഹ്‌റ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പൊതുസ്ഥലങ്ങളില്‍ ഇരിക്കുന്ന കപ്പിള്‍സിനെ ശല്ല്യപ്പെടുത്താന്‍ നിയമം ആരെയും അനുവദിക്കുന്നില്ലെന്നും പൊതുസ്ഥലങ്ങളിലെ സ്‌നേഹ പ്രകടനത്തിന് സ്വയം നിയന്ത്രണം പാലിക്കുന്നത് സംസ്‌കാരവും പാരമ്പര്യവും കൊണ്ടാണെന്നും ഡി.ജി.പിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പൊതുയിടങ്ങളില്‍ സ്‌നേഹപ്രകടനം നടത്തുന്നത് സമൂഹത്തിലെ ഭൂരിപക്ഷം പേരും അംഗീകരിക്കുന്നില്ലെന്നും അങ്ങനെയുള്ളവര്‍ വിളിച്ച് പരാതി പറയുമ്പോള്‍ പൊലീസിന് അവഗണിക്കാനാവില്ലെന്നും ഡി.ജി.പി പറയുന്നു.


Read more: എന്തായാലും ബ്രോ വേണ്ട, എന്നെ ജോസേട്ടാന്ന് വിളിച്ചാ മതി; നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ: കോഴിക്കോട് കലക്ടര്‍


പൊലീസിന് ക്രമസമാധാന ചുമതലയാണ് ഉള്ളതെന്നും അല്ലാതെ സമൂഹത്തിന്റെ ധാര്‍മ്മികത കാത്തുസൂക്ഷിക്കലല്ലെന്നും അതിനാല്‍ പൊലീസുകാര്‍ക്ക് കൂടുതല്‍ ജാഗരൂകരും ചുമതലയെ കുറിച്ചും ഉത്തരവാദിത്തത്തെ കുറിച്ചും കൂടുതല്‍ ബോധവാന്‍മാരും ശ്രദ്ധാലുക്കളുമാകേണ്ടിയിരിക്കുന്നുവെന്നും ഡി.ജി.പി പറയുന്നു.

തങ്ങളോട് അപമര്യാദയായി സംസാരിക്കുന്ന പിങ്ക് പൊലീസിന്റെ നടപടി ഇവര്‍ ഫേസബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Advertisement