എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി കേസ്:കുര്യന് പൂര്‍ണപിന്തുണയെന്ന് കമല്‍നാഥ്
എഡിറ്റര്‍
Wednesday 20th February 2013 4:33pm

ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരെ  ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ് അറിയിച്ചു.

Ads By Google

നാളെ ആരംഭിക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വ്വ കക്ഷി യോഗത്തിനു ശേഷമാണ് കമല്‍നാഥ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

സൂര്യനെല്ലി കേസില്‍ സുപ്രിംകോടതി മുമ്പെ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ രാഷ്ട്രീയവിഷയമാണെന്നും അതിനാല്‍ ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കമല്‍നാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസം സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളികളയാനും കുര്യനെ പിന്തുണയ്ക്കാനുമാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചു.

ഇതിനു ശേഷമാണ് പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന നിലപാടെടുത്തത്. എന്നാല്‍ ബി.ജെ.പിയും ഇടതുപക്ഷവും പി.ജെ കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്താന്‍ എല്ലാ രാഷ്ട്രീയകക്ഷികളും സഹകരിക്കണമെന്നും ക്രിയാത്മകമായ ചര്‍ച്ചകള്‍ പാര്‍ലമെന്റ്ില്‍ പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു.

സൂര്യനെല്ലിക്കേസിലെ 34 പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീണ്ടും വിവാദമുണ്ടായത്.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 17 വര്‍ഷം മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയ പല സാക്ഷികളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് തങ്ങളുടെ മൊഴിമാറ്റിപ്പറയുകയും ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു.

സൂര്യനെല്ലി കേസില്‍ പുതുതായി ഉണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്റെ പങ്ക് അന്വേഷണ വിധേയമാക്കണമെന്ന് രാജ്യവ്യാപകമായി ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

Advertisement