എഡിറ്റര്‍
എഡിറ്റര്‍
കമല്‍ഹാസനും മകളും ഒന്നിച്ചഭിനയിക്കുന്നു
എഡിറ്റര്‍
Saturday 5th January 2013 2:33pm

കമലഹാസനും മകള്‍ ശ്രുതിയും സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

Ads By Google

സിനിമയ്ക്കുള്ള കഥ തയ്യാറാണെങ്കിലും ചിത്രീകരണം അല്പം വൈകുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. ഹൈദരാബാദില്‍ കഴിഞ്ഞദിവസമാണ് കമല്‍ഹാസന്‍ ഇക്കാര്യം പുറത്ത് വിട്ടത്.

2009ല്‍ ‘ലക്ക്’ എന്ന ഹിന്ദിസിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ നായികയായി ശ്രുതി തുടക്കംകുറിച്ചതെങ്കിലും ബോളിവുഡ് പ്രേക്ഷകരുടെ സ്വീകാര്യത നേടാന്‍ ശ്രുതി ഇനിയും മുന്നേറേണ്ടതുണ്ടെന്നാണ് അച്ഛന്റെ അഭിപ്രായം.

ഇപ്പോഴത്തെ ചിത്രങ്ങള്‍ തിയേറ്ററിലെത്തുന്നതോടെ ഹിന്ദിയിലും ശ്രുതി പേരും പുകഴും നേടുമെന്നാണ് പ്രതീക്ഷ. അതിനുശേഷമാണ് അച്ഛനും മകളുമൊന്നിക്കുന്ന സിനിമയുടെ ജോലികള്‍ തുടങ്ങുക.

സൂര്യയുടെ നായികയായി ‘ഏഴാം അറിവ്’, ധനുഷിനൊപ്പം ‘3’ എന്നീ ചിത്രങ്ങളിലാണ് തമിഴില്‍ ശ്രുതി അഭിനയിച്ചിട്ടുള്ളത്. തെലുങ്കില്‍ ശ്രുതി നായികയായ രണ്ടു സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

നായികയായി അരങ്ങേറുന്നതിനു വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ ശ്രുതിയുടെ മുഖം കണ്ടിട്ടുണ്ട്. കമലഹാസന്‍ തമിഴിലും ഹിന്ദിയിലുമൊരുക്കിയ ‘ഹേ റാം’ എന്ന ചിത്രത്തില്‍ വല്ലഭ്ഭായിപട്ടേലിന്റെ മകളായാണ് അന്ന് ശ്രുതി അഭിനയിച്ചത്.

Advertisement