എഡിറ്റര്‍
എഡിറ്റര്‍
കമാലിനി മുഖര്‍ജിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സദാചാരവാദികള്‍; ഫോട്ടോഷോപ്പില്‍ ശരീരഭാഗം മറച്ച് മനോരമ
എഡിറ്റര്‍
Thursday 16th February 2017 2:58pm

വനിതാ അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ പുലിമുരുകന്‍ നായിക കമാലിനി മുഖര്‍ജിയുടെ വസ്ത്രധാരണത്തിനെതിരെ കലാപക്കൊടിയുയര്‍ത്തി ഫേസ്ബുക്കിലെ സദാചാര വാദികള്‍.

ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് എത്താന്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്ന രീതിയിലായിരുന്നു ചിലരുടെ കമന്റ്. മാന്യമായ വസ്ത്രം ധരിക്കേണ്ടതിനെ കുറിച്ചും ചിലര്‍ ക്ലാസെടുത്തു. എന്നാല്‍ ഇത്തരം കമന്റിടുന്നവരെ പരിഹസിച്ച് രംഗത്തെത്തിയവരും നിരവധിയായിരുന്നു. വസ്ത്രത്തെപ്പറ്റി ഇത്രയേറെ ആകുലരാകുന്നവരുടെ മനോഭാവത്തെയായിരുന്നു പലരും പരിഹസിച്ചത്.

വനിതാ അവാര്‍ഡിന് പിന്നാലെ വനിതയുടെ ഫേസ്ബുക്ക് പേജിലും മനോരമ ഓണ്‍ലൈനിലും കമാലിനിയുടെ ലൈവ് ചാറ്റ് നല്‍കിയിരുന്നു. ഈ വീഡിയോയ്ക്ക് താഴെയായിരുന്നു സദാചാരവാദികള്‍ രംഗത്തെത്തിയത്.

എന്തായാലും സദാചാരക്കാരുടെ പരാതി മനോരമയും വനിതയും കേള്‍ക്കാതിരുന്നില്ല. ”മോഹന്‍ലാലിനെ അനുകരിച്ച് കമാലിനി വീഡിയോ വൈറലാകുന്നു ”എന്ന തലക്കെട്ടോടെ വനിതാ മാഗസിനില്‍ വന്ന വാര്‍ത്തയില്‍ കമാലിനിയുടെ ശരീരംകാണുന്ന ഭാഗം മറച്ചുവെച്ചാണ് അവര്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഫോട്ടോയ്ക്കാ താഴെ ലൈവ് വീഡിയോ കൊടുക്കുകയും ചെയ്തു.


Dont Miss ജിഷ്ണുവിന്റെ വീട്ടില്‍ വി.എസ് എത്തി; അച്ഛനോട് പറയുന്നതുപോലെ എല്ലാം വി.എസിനോട് പറഞ്ഞതെന്ന് ജിഷ്ണുവിന്റെ അമ്മ 


വീഡിയോ പ്ലേ ആയപ്പോള്‍ എന്താണ് മൂടിവെക്കാതിരുന്നത് എന്ന് ചോദിച്ച് ഇതിന് താഴെ ചിലര്‍ കമന്റിടുകയും ചെയ്തു.

മികച്ച സംവിധായകനുള്ള അവാര്‍ഡ് രാജീവ് രവിക്ക് വേണ്ടി സ്വീകരിച്ചത് ഭാര്യയും നടിയുമായ ഗീതു മോഹന്‍ദാസായിരുന്നു. ഈ ഫോട്ടോക്ക് താഴെയും മോശമായ കമന്റായിരുന്നു ചിലര്‍ എഴുതിയത്.

തുണിക്ക് വഴിയില്ലാത്ത ദരിദ്രയെന്നും മര്യാദയ്ക്ക് തുണിയുടുത്തുകൂടെ എന്നും ബാക്കി തുണി പുലി കടിച്ചുതിന്നോ തുടങ്ങിയ കമന്റുകളായിരുന്നു പലരും പോസ്റ്റ് ചെയ്തത്.

Advertisement