കാലിഫോര്‍ണിയ:  കാലിഫോര്‍ണിയയുടെ പുതിയ അറ്റോര്‍ണിജനറലായി ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ തിരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യസ്ത്രീയും വെളുത്തവര്‍ഗക്കാരിയുമാണ് കമല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സ്റ്റീവ് കൊലെയെ പരാജയപ്പെടുത്തിയാണ് കമല ഈ സ്ഥാനം നേടുന്നത്.

കാലിഫോര്‍ണിയ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജെറി ബ്രൗണിനു പകരമായാണ് കമല സ്ഥാനമേല്‍ക്കുന്നത്.

തമിഴ്‌നാട്ടില്‍നിന്നു യുഎസില്‍ കുടിയേറിയ അര്‍ബുദരോഗ വിദഗ്ധ ഡോ ശ്യാമളാ ഗോപാലന്റെയും ജമൈക്കന്‍ വംശജനായ പ്രഫ. ഡോണാള്‍ഡ് ഹാരിസിന്റെയും മകളാണ് കമല.

1998 ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫിസിലെ കരിയര്‍ ക്രിമിനല്‍ യൂണിറ്റില്‍ മാനേജിങ് അറ്റോര്‍ണിയായി കമല നിയമിച്ചു. പിന്നീട് സാന്‍ഫ്രാന്‍സിസ്‌കോ സിറ്റിയുടെ അറ്റോര്‍ണി ഡിവിഷന്റെ ഫാമിലി ആന്റ് ചില്‍ഡ്രന്‍ വിഭാഗത്തിന്റെ തലപ്പെത്തെത്തി. 2003 ല്‍ കമല സാന്‍ഫ്രാന്‍സിസ്‌കോയിലെ ആദ്യ വനിതാ ഡിസ്ട്രിക്ട് അറ്റോര്‍ണി ജനറലായി. 2007 നവംബറില്‍ വീണ്ടും ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.