തി­രു­വ­ന­ന്ത­പു­രം: മ­ല­യാ­ള­സി­നി­മ­യു­ടെ പി­താ­വ് ജെ.സി.ഡാ­നി­യേ­ലി­ന്റെ ജീ­വി­തം സി­നി­മ­യാ­ക്കുന്നു. ഒ­ട്ടേ­റെ സൂ­പ്പര്‍­ഹി­റ്റു­കള്‍ മ­ല­യാ­ള­ത്തി­നു സ­മ്മാ­നി­ച്ച ക­മ­ലാ­ണ് ചി­ത്ര­ത്തി­ന്റെ സം­വി­ധാ­യ­കന്‍.

1928 ല്‍ പു­റ­ത്തി­റ­ങ്ങി­യ വി­ഗ­ത­കു­മാ­രന്‍ നിര്‍­മ്മി­ക്കു­ന്ന­തി­നാ­യി ഡാ­നി­യേല്‍ ന­ടത്തി­യ പ­രി­ശ്ര­മ­ങ്ങ­ളാ­ണ് ഈ സി­നി­മ­യു­ടെ പ്ര­ധാ­ന­പ്ര­മേ­യം. ഈ സി­നി­മ­യി­ലെ നാ­യി­കയായ റോ­സി­ക്ക് സി­നി­മ­യി­ല­ഭി­ന­യി­ച്ച­തി­നെ­ത്തു­ടര്‍­ന്ന് നേ­രി­ടേ­ണ്ടി­വ­ന്ന സാ­മൂ­ഹി­ക­മാ­യ പീ­ഡ­ന­വും സി­നി­മ­യില്‍ ചര്‍­ച്ച ചെ­യ്യും.

മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ­താ­ര­ങ്ങള്‍ അ­ണി­നി­ര­ക്കുന്ന ചി­ത്ര­ം ഡാ­നി­യേലും പി.കെ.റോ­സി­ക്കു­മു­ള്ള ശ്ര­ദ്ധാ­ഞ്ജ­ലി ആ­യി­രി­ക്കും.

അ­തോ­ടൊ­പ്പംത­ന്നെ കു­ടും­ബ­നാ­യ­കന്‍ ജ­യ­റാ­മി­നെ നാ­യ­ക­നാ­ക്കി മ­റ്റൊ­രു ചി­ത്രം­കൂ­ടി ക­മ­ലി­ന്റെ മ­ന­സ്സി­ലു­ണ്ടെ­ന്നാ­ണ് സൂച­ന. വര്‍­ത്ത­മാ­ന­കാ­ല­മ­ല­യാ­ളി ജീ­വി­ത­ത്തി­ലെ ആ­ഡം­ബ­ര­ഭ്ര­മവും അ­തി­ന്റെ പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­മാണ് ഈ സി­നി­മ­യു­ടെ പ്ര­മേയം.

വെ­റു­തെ ഒ­രു ഭാ­ര്യ ര­ചി­ച്ച കെ.ഗി­രീ­ഷ്­കു­മാ­റാണ് ഈ ചി­ത്ര­ത്തിന്റ­എ ര­ച­ന നിര്‍­വ­ഹി­ച്ചി­രി­ക്കു­ന്നത്. ര­ജ­പു­ത്ര വി­ഷ്വല്‍­മീ­ഡി­യ­യു­ടെ ബാ­ന­റില്‍ എം.ര­ഞ്­ജി­ത് നിര്‍­മ്മി­ക്കു­ന്ന ചി­ത്ര­ത്തി­ന്റെ ഷൂ­ട്ടിം­ഗ് ഓ­ഗ­സ്­റ്റില്‍ ആ­രം­ഭി­ക്കു­മെ­ന്നാ­ണ് സൂചന.