എഡിറ്റര്‍
എഡിറ്റര്‍
ഇന്നസെന്റിന് പിന്തുണയുമായി കമല്‍
എഡിറ്റര്‍
Wednesday 19th March 2014 4:57pm

kamal-with-innocent

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന ഏക സിനിമാ താരമാണ് ഇന്നസെന്റ്.

ചാലക്കുടിയില്‍ നിന്ന് സിപിഐഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമയ്ക്ക് നിരവധി പ്രണയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ കമല്‍.

ഇന്നസെന്റിന് തന്റെ എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹത്തെപ്പോലെയുള്ള താരങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും കമല്‍ പറഞ്ഞു.

അദ്ദേഹം മത്സരിക്കുന്നുവെന്ന് വാര്‍ത്ത വന്നത് തൊട്ടതുമുതല്‍ തന്നെ സിനിമാപ്രവര്‍ത്തകര്‍ പ്രചരണത്തിനിറങ്ങുമോ ഇല്ലയോ എന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇന്നസെന്റ് മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത് മുതല്‍ അതിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ വിനയന്‍ തൊഴിലാളി വര്‍ഗ പാര്‍ട്ടി ഇത്ര ഗതികേടിലോ എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും വിനയന്‍ പറഞ്ഞിരുന്നു. എന്നാല്‍ താനെന്താണെന്ന് തന്നെ അറിയുന്നവര്‍ക്ക് അറിയാമെന്നും ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു ഇന്നസെന്റിന്റെ മറുപടി.

Advertisement