എഡിറ്റര്‍
എഡിറ്റര്‍
ആമിയായി പാര്‍വതി എത്തുമോ ? കമലിന് പറയാനുള്ളത്
എഡിറ്റര്‍
Saturday 4th February 2017 1:54pm

paru78

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ ആ കഥാപാത്രത്തെ ഏറ്റവും മികവുറ്റതാക്കാന്‍ കഴിയുന്ന ഒരു നടിയെയായിരുന്നു കമല്‍ അന്വേഷിച്ചത്. ആ അന്വേഷണം അവസാനിച്ചതാകട്ടെ നടി വിദ്യാബാലനിലും. എന്നാല്‍ വിദ്യയുടെ അപ്രതീക്ഷിത പിന്‍മാറ്റം കമലിന് തിരിച്ചടിയായി.

  എങ്കിലും സിനിമയുമായി മുന്നോട്ടുപോകുകയാണ് കമല്‍. ആമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റുന്ന ഒരു താരത്തെ കിട്ടുന്ന നിമിഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് കമല്‍ പറയുന്നു.


Dont  Miss സിനിമാതാരങ്ങള്‍ ജിമ്മില്‍ പോയി ശരീരം ഉരുട്ടി വെക്കും: പക്ഷേ തലച്ചോറിനകത്ത് ഒന്നും ഉണ്ടാവില്ല: വിമര്‍ശനവുമായി സലിംകുമാര്‍


ഇതിനിടെ ചിത്രത്തില്‍ ആമിയാകാന്‍ തബു അഭിനയിക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും കമല്‍ നിഷേധിച്ചു. ഇപ്പോള്‍ നടി പാര്‍വതിയുടെ പേര് ആണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളിലൊന്നും വാസ്തവമില്ലെന്ന് കമല്‍ വ്യക്തമാക്കുന്നു.

ഞാനിപ്പോഴും മാധവിക്കുട്ടിയോട് സാമ്യമുള്ള ആളെ തേടി നടക്കുകയാണ്. ആമി എന്ന കഥാപാത്രത്തിന് യോജിച്ച നടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പെട്ടന്ന് ഈ ചിത്രം പൂര്‍ത്തിയാക്കാണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ചേരുന്ന കഥാപാത്രം ലഭിക്കുന്നതുവരെ ഞാന്‍ ക്ഷമയോടെ കാത്തിരിക്കും. ചിലപ്പോള്‍ അതൊരു പുതിയ കുട്ടി ആയെന്നുംവരാം.

ആളുകള്‍ എനിക്ക് കുറച്ചുപേരെ നിര്‍ദ്ദേശിച്ച തരുന്നുണ്ട്. അവരെയും ഞാന്‍ നോക്കുന്നുണ്ട്. പാര്‍വതി അതില്‍ ഒരാളാണ്. എന്നാല്‍ ആരെയും തീരുമാനിച്ചിട്ടില്ല. പ്രേക്ഷകരും ഇതില്‍ താല്‍പര്യം കാണിക്കുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും കമല്‍ പറയുന്നു.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുന്‍പാണ് ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതായി വിദ്യ അറിയിച്ചത്. വിദ്യയുടെ ഈ നടപടി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് കമല്‍ പ്രതികരിച്ചിരുന്നു.

Advertisement