മലപ്പുറം: ഐ.എഫ്.എഫ്.കെ മേഖല ചലച്ചിത്രമേളയില്‍ സംവിധായകന്‍ കമല്‍ പങ്കെടുക്കരുതെന്ന് നോട്ടീസ്. കമല്‍ പങ്കെടുക്കരുതെന്ന് കാണിച്ച് മലപ്പുറം ജില്ലാ കളക്ടറാണ് നോട്ടീസ് നല്‍കിയത്.

കമല്‍ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലീം ലീഗ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ നോട്ടീസ് നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ നിലമ്പൂരില്‍ നടക്കുന്ന ഐ.എഫ്.എഫ്.കെ മേഖല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ കമലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

മലപ്പുറത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ മേള ഉദ്ഘാടനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ലീഗ് പരാതിയില്‍ പറയുന്നത്.

ഇന്നാണ് നിലമ്പൂരില്‍ ഐ.എഫ്.എഫ്.കെ മേഖല ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.