ന്യൂദല്‍ഹി: ഇടത് പാര്‍ട്ടികള്‍ക്ക് വേണമെങ്കില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെ ബഹിഷ്‌ക്കരിക്കാമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് . സൂര്യനെല്ലികേസില്‍ 16 വര്‍ഷം മുന്‍പ് പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയതാണെന്നും  കമല്‍നാഥ് പറഞ്ഞു.

Subscribe Us:

കേരള രാഷ്ട്രീയത്തിലെ കളികള്‍ പാര്‍ലമെന്റില്‍ അനുവദിക്കില്ലെന്നും  അദ്ദേഹം പറഞ്ഞു.

Ads By Google

കൂടാതെ ഹൈന്ദവ ഭീകരത സംബന്ധിച്ച പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മാപ്പുപറഞ്ഞില്ലെന്നും മറിച്ച് ഖേദ പ്രകടനമാണ് നടത്തിയതെന്നും കമല്‍നാഥ് പറഞ്ഞു.

രാജ്യത്ത് ആര്‍.എസ്.എസ് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കഴിഞ്ഞമാസം എ.ഐ.സി.സി സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസ് ബി.ജെ.പി പരിശീലന ക്യാമ്പുകളില്‍ നടക്കുന്നത് തീവ്രവാദപരിശീലനമാണെന്നും അദ്ദേഹം  പറഞ്ഞിരുന്നു.

ആര്‍.എസ്.എസ് ബി.ജെ.പി പരിശീലക്യാമ്പുകള്‍ ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണ്. രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ ശേഷം അവ ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയാണെന്നും ഷിന്‍ഡെ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.