ചെന്നൈ: പ്രതീക്ഷകള്‍ അസ്തമിച്ച് ആശുപത്രിയിലെത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാന്‍ കമലിന്റെ ഡയലോഗ്. ‘ഫോര്‍ ഫ്രണ്ട്‌സ്’ എന്ന സിനിമയില്‍ കമല്‍ഹാസന്‍ പറഞ്ഞ വാക്കുകളാണ് റീജണല്‍ ക്യാന്‍സര്‍ സെന്ററിന് കൈമാറിയത്.

‘ഫോര്‍ഫ്രണ്ട്‌സി’ല്‍ ക്യാന്‍സറിനെ പറ്റി കമല്‍ഹാസന്‍ സുദീര്‍ഘമായ സംഭാഷണം നടത്തുന്നുണ്ട്. ഇത് രോഗികള്‍ക്ക് പ്രതീക്ഷയേകുമെന്നാണ് സിനിമാപ്രവര്‍ത്തകര്‍ കരുതുന്നത്.

കമല്‍ഹാസന്റെ സംഭാഷണം അടങ്ങിയ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം സിഡിയിലാക്കി തിരുവനന്തപുരം ആര്‍സിസിക്കാണ് കൈമാറിയത്. ക്യാന്‍സര്‍ രോഗത്തെ ശത്രുവായിക്കണ്ട് പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന കമല്‍ഹാസന്‍ രോഗത്തെ അതിജീവിച്ച ഒട്ടേറെ പേരുടെ അനുഭവവും സിനിമയില്‍ വയ്ക്കുന്നുണ്ട്.