എഡിറ്റര്‍
എഡിറ്റര്‍
‘അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാകട്ടെ’ പിണറായി സര്‍ക്കാറിനെ പ്രശംസിച്ച് കമല്‍ഹാസന്‍
എഡിറ്റര്‍
Thursday 25th May 2017 9:09am

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരിനെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍.

ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് കമല്‍ഹാസന്റെ പ്രശംസ.

പിണറായി സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘അവള്‍ വഴിപിഴച്ചവളാണ്’ : ഗര്‍ഭിണിയായതിന്റെ പേരില്‍ യുവതിക്ക് തുടര്‍പഠനം നിഷേധിച്ച് കോളജ് 


അഴിമതി രഹിതവും സുതാര്യവും ഉത്തരവാദിത്ത പൂര്‍ണവുമാണ് ഭരണമാണ് ഇപ്പോഴത്തേതെന്ന് മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അഴിമതി രൂക്ഷമായിരുന്നു. അവസാന കാലത്തെ ഒരുവര്‍ഷം കുത്തഴിഞ്ഞ ഭരണമായിരുന്നു. പലര്‍ക്കും അനര്‍ഹമായി ഭൂമി പതിച്ചു നല്‍കി. ഈ അവസ്ഥ ഇപ്പോള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.

2016 മെയ് 25നാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. സര്‍ക്കാര്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കവെയാണ് അഭിനന്ദന സന്ദേശം എത്തിയിരിക്കുന്നത്.

Advertisement