ചെന്നൈ: നടന്‍ കമല്‍ഹാസനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് നാട് റവന്യൂമന്ത്രി ആര്‍.ബി ഉദയകുമാര്‍. അയാള്‍ക്ക് മാനസിക രോഗമാണെന്നാണ് തങ്ങള്‍ക്ക് തോന്നുന്നത് എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

Subscribe Us:

അദ്ദേഹത്തിന് ജനങ്ങളോട് എന്തൊക്കെയോ പറയണമെന്നുണ്ട്. എന്നാല്‍ അത് എങ്ങനെ പറയണമെന്ന് അറിയില്ല. അദ്ദേഹത്തിന്റെ മാനസിക നിലയ്ക്ക് ചില തകരാറുകള്‍ ഉണ്ടെന്ന് തോന്നുന്നു- എന്‍.ഡിടിവിയോട് സംസാരിക്കവേയായിരുന്നു മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.


Dont Miss പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; വെന്നിക്കൊടി പാറിച്ച് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ്; ബി.ജെ.പിയെ പിന്തള്ളി


സ്വാതന്ത്ര്യദിനത്തില്‍ ട്വിറ്ററിലൂടെയായിരുന്നു കമല്‍ഹാസന്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നത്. ഇത്രയേറെ അഴിമതികള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ആരും മുഖ്യമന്ത്രി പളനിസ്വാമിയുടെ രാജി ആവശ്യപ്പെടാത്തതെന്നായിരുന്നു കമല്‍ഹാസന്റെ ചോദ്യം.

ഇതിനെതിരെയായിരുന്നു റവന്യൂമന്ത്രി രംഗത്തെത്തിയത്. ഗോരഖ്പൂര്‍ ദുരന്തത്തിന്റെ പേരില്‍ എന്തുകൊണ്ടാണ് യോഗി ആദിത്യനാഥ് സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടാത്തതെന്നും കമല്‍ഹാസന്‍ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.

നേരത്തെ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്ന പ്രസ്താവനയും കമല്‍ഹാസ്സന്‍ നടത്തിയിരുന്നു. ഇതിനെതിരെ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തുകയും ചെയ്തിരുന്നു.