എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരിന്റെയും ഗാന്ധിയുടെയും പേരില്‍ ജനത്തെ കബളിപ്പിച്ച ബി.ജെ.പി ഇപ്പോള്‍ കാവിയുടെ പേരില്‍ ജനത്തെ കബളിപ്പിക്കുന്നു: കമല്‍ഹാസന്‍
എഡിറ്റര്‍
Monday 21st August 2017 3:16pm

ചെന്നൈ: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ കമല്‍ഹാസന്‍. കാശ്മീരിന്റെ പേരിലും മഹാത്മാഗാന്ധിയുടെ പേരിലും ജനത്തെ കബളിപ്പിക്കുകയായിരുന്ന ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ കാവിയുടെ പേരിലാണ് ജനത്തെ കബളിപ്പിക്കുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ എടപ്പാടി കെ. പളനിസ്വാമി സര്‍ക്കാരിനെതിരേ നിരന്തരം അഴിമതിയാരോപണം ഉയര്‍ത്തുന്ന കമല്‍ഹാസനെ പരിഹസിച്ച് കഴിഞ്ഞ ദിവസം തമിഴ്നാട് റവന്യൂമന്ത്രി ആര്‍.ബി. ഉദയകുമാര്‍ രംഗത്തെത്തിയിരുന്നു.


Also Read ഞാന്‍ പബ്ലിക് ഫിഗറാണ്; പബ്ലിക് പ്രോപ്പര്‍ട്ടിയല്ല; മോശമായി പെരുമാറിയ ആരാധകന് ചുട്ടമറുപടി നല്‍കി ഇല്യാന ഡിക്രൂസ്


കമല്‍ഹാസന് മാനസിക രോഗമാണെന്നാണ് ഉദയകുമാര്‍ പറഞ്ഞത്. എന്തെക്കെയോ ജനങ്ങളോട് പറയണമെന്ന് കമല്‍ ആഗ്രഹിക്കുന്നു. പക്ഷേ, എങ്ങനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. താരത്തിന് മാനസിക രോഗം കാണമെന്നാണ് കരുതുന്നതെന്നും കുമാര്‍ പറഞ്ഞിരുന്നു.

ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ 75-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത കമല്‍ ഡിഎംകെയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞാഴ്ച നടന്ന പരിപാടിയില്‍ രജനീകാന്തിനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനുമൊപ്പം കമല്‍ഹാസന്‍ വേദി പങ്കിട്ടിരുന്നു.

Advertisement