ചെന്നൈ: തന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നതായി കമല്‍ഹാസന്‍. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

1994 ല്‍ കമലിന്റെ തന്നെ തിരക്കഥയില്‍ പുറത്തിറങ്ങിയ മഹാനദി സിനിമയുടെ പ്രചോദനം ഈ സംഭവമായിരുന്നെന്നും കമല്‍ പറയുന്നു. തന്റെ വീട്ടുജോലിക്കാരായിരുന്നു മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നതെന്ന് കമല്‍ പറയുന്നു.


Also Read: ‘പ്രവര്‍ത്തകരുടെ എണ്ണമല്ല, പ്രതിഷേധത്തിന്റെ സ്വരം കേള്‍ക്കൂ..’; ഗോരഖ്പൂര്‍ കൂട്ടക്കൊലയില്‍ യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ച് ഡി.വൈ.എഫ്.ഐ


പിന്നീടാണ് അത് സിനിമയാക്കാമെന്ന ചിന്തയുണ്ടായതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മക്കള്‍ വളര്‍ന്നെന്നും അവര്‍ക്കിപ്പോള്‍ ലോകത്തെ കുറിച്ചറിയാമെന്നും അത് കൊണ്ടാണ് താനിപ്പോള്‍ ഇത് പറയുന്നതെന്നും കമല്‍ പറയുന്നു.

സന്താന ഭാരതി സംവിധാനം ചെയ്ത മഹാനദി ദേശീയ അവാര്‍ഡ് നേടിയസിനിമയാണ്. നായകന്റെ മകളെ തട്ടിക്കൊണ്ടുപോയി വേശ്യാവൃത്തിക്കാര്‍ക്ക വില്‍ക്കുന്നതായിരുന്നു മഹാനദിയുടെ ഇതിവൃത്തം.