Categories

കമല്‍ ഹസ്സന്‍ മലയാളത്തില്‍ സിനിമയെടുക്കുന്നു

Kamal-Haasan

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം കമല്‍ ഹാസന്‍ മലയാളത്തില്‍ സിനിമയെടുക്കുന്നു. ഏറെ കാലമായി മലയാളികള്‍ കാത്തിരുന്ന സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഗോവയില്‍ നടക്കുന്ന ചലച്ചിത്രമേളയ്ക്കിടെയാണ് കമല്‍ ഹാസന്‍ ഇക്കാര്യം അറിയിച്ചത്.

മലയാളത്തില്‍ താന്‍ അമ്പതോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പലരും കരുതുന്നത് താന്‍ മലയാളിയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ഞാന്‍ മലയാളത്തില്‍ നിന്നും തമിഴിലിലേക്ക് വന്നതാണെന്നാണ് പലരുടേയും വിചാരം. അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടെങ്കിലും ഉടനൊന്നുമുണ്ടാകില്ലെന്നാണ് അറിയുന്നത്.

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്‌സില്‍ അതിഥിവേഷത്തിലാണ് കമല്‍ ഹാസന്‍ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. എണ്‍പതുകളില്‍ കമല്‍ ഹാസന്‍ അഭിനയിച്ച ഡെയ്‌സി, ചാണക്യന്‍ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിശ്വരൂപം2 ന്റെ പണിപ്പുരയിലാണ് കമല്‍ ഇപ്പോള്‍.

Tagged with: