ഇളയരാജയുടെ സംഗീതത്തില്‍ സകലകലാവല്ലഭന്‍ പാടുന്നു. ഭാവന തല്‍വാര്‍ സംവിധാനം ചെയ്യുന്ന ഹാപ്പി എന്ന ചിത്രത്തിലാണ് കമല്‍ഹാസന്‍ ഗായകനാകുന്നത്.

പങ്കജ് കപൂര്‍ നായകനാകുന്ന ചിത്രം ചാര്‍ളി ചാപ്ലിനെ അനുസ്മരിച്ച് കൊണ്ട് എടുക്കുന്നതാണ്. ചിത്രത്തില്‍ സിന്ദഗീ ദിഷ് എന്ന് തുടങ്ങുന്ന ഗാനമാണ് കമല്‍ഹാസന്‍ പാടുന്നത്. ജയ്ദീപ് ഷാനിയാണ് ഗാനം രചിച്ചിരിക്കുന്നത്.

Ads By Google

യാദൃശ്ചികമായാണ് കമല്‍ഹാസന്‍ ഗായകന്റെ റോളിലെത്തിയതെന്നാണ് സംവിധായിക ഭാവന തല്‍വാര്‍ പറയുന്നത്. ഈ ഗാനത്തിനായി മറ്റൊരു ഗായകനെയായിരുന്നു ഇളയരാജ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ കമല്‍ഹാസനെ ഉടന്‍ തന്നെ വിളിച്ച് വരുത്തുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെത്തിയ കമല്‍ഹാസന്‍ മുപ്പത് മിനുട്ട് കൊണ്ട് റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കിയെന്നാണ് അറിയുന്നത്.

ചാര്‍ളി ചാപ്ലിന്റെ ആരാധകനായ കമല്‍ഹാസനല്ലാതെ ഈ ഗാനം മറ്റാര് പാടിയാലും പൂര്‍ണമാകില്ലെന്നും സംവിധായക പറയുന്നു. ഗാനത്തിന് വേണ്ടി ആദ്യം തീരുമാനിച്ചിരുന്ന ഗായകന് ഇളയരാജ ഉദ്ദേശിച്ചത് പോലെ പാടാന്‍ കഴിയാഞ്ഞതാണ് കമല്‍ഹാസന് അവസരം ലഭിക്കാന്‍ കാരണം.