എഡിറ്റര്‍
എഡിറ്റര്‍
തോല്‍ക്കാന്‍ മനസ്സില്ല; വിശ്വരൂപം രണ്ടാം ഭാഗവുമായി കമല്‍ഹാസന്‍ വരുന്നു
എഡിറ്റര്‍
Friday 8th February 2013 2:16pm

വിവാദങ്ങളില്‍ തളരില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് സകലകലാ വല്ലഭന്‍ കമല്‍ഹാസന്‍ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നു. വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി കമല്‍ഹാസന്‍ അറിയിച്ചു.

Ads By Google

ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഇന്ത്യയില്‍ തന്നെ ചിത്രീകരിക്കുമെന്നാണ് സംവിധായകനും നിര്‍മാതാവുമായ കമല്‍ഹാസന്‍ പറയുന്നത്.

അതേസമയം, കമല്‍ഹാസന്റെ വിവാദ ചലചിത്രം വിശ്വരൂപം ഇന്നലെ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തു. ജനുവരി 25ന് പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനം മുസ്‌ലീം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു.

ചിത്രം മുസ്‌ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചായിരുന്നു വിവാദങ്ങള്‍ ഉണ്ടായത്. 95 കോടി മുതല്‍ മുടക്കിയാണ് ചിത്രം നിര്‍മിച്ചത്. ഇതിന്റെ നിര്‍മാതാവും കമല്‍ഹാസന്‍ തന്നെയായിരുന്നു.

ഏറെ എതിര്‍പ്പുകള്‍ക്ക് ശേഷം വിവാദരംഗങ്ങള്‍ എഡിറ്റ് ചെയ്തതിന് ശേഷമാണ് തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.

വിശ്വരൂപത്തിന്റെ രണ്ടാം ഭാഗവും നിര്‍മിക്കുന്നത് കമല്‍ഹാസന്‍ തന്നെയാണോ എന്ന് വ്യക്തമല്ല.  എന്തായാലും കാത്തിരിക്കാം, ആദ്യഭാഗത്തില്‍ ഉണ്ടായ വിവാദങ്ങള്‍ തന്റെ അടുത്ത ചിത്രത്തിലൂടെയും താരത്തെ പിന്തുടരുമോ എന്ന്.

Advertisement