ചെന്നൈ:  വിശ്വാസ വോട്ടെടുപ്പിന്റെ സമയത്തുണ്ടായ സംഘര്‍ഷങ്ങളില്‍ എം.എല്‍.എമാരെ കളിയാക്കി നടന്‍ കമല്‍ഹാസന്റെ ട്വീറ്റ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ സ്വന്തം എം.എല്‍.എമാരെ ‘അര്‍ഹിക്കുന്ന’ ബഹുമാനത്തോടെ വീട്ടിലേക്ക് സ്വീകരിക്കണമെന്ന് കമല്‍ പറഞ്ഞു.

അതേ സമയം മാധ്യമങ്ങള്‍ക്കെതിരെയും കമല്‍ വിമര്‍ശനമുന്നയിച്ചു. മാധ്യമങ്ങള്‍ അതിശയോക്തി കലര്‍ത്തുന്നത് കുറയ്ക്കണം. തമിഴ്‌നാട് നിയമസഭയില്‍ ഇതും വഷളായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ടിവിയുടെ മുന്നിലിരുന്ന് വിപ്ലവം പറയുന്ന താനടക്കമുള്ളവര്‍ ഇത്രയധികം ഞെട്ടേണ്ടതില്ലെന്നും കമല്‍പറഞ്ഞു.

ഇന്ന് വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ്  സഭയ്ക്കുള്ളില്‍ കയറി പോലും ലാത്തിവീശിയിരുന്നു. അടിപിടിയില്‍ മൈക്കുകളും ഫര്‍ണിച്ചറുകളും തകര്‍ന്നിരുന്നു.


Read more: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ചില വ്യക്തികളെ കോടിപതികളാക്കി: ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി


സഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിനടക്കമുള്ള ഡി.എം.കെ എം.എല്‍.എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങള്‍ തൂക്കിയെടുത്ത് പുറത്താക്കുകയായിരുന്നു.

വിശ്വാസ വോട്ടെടുപ്പില്‍ പളനിസാമി 11നെതിരെ 122 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പ്രതിപക്ഷത്തെ സഭയില്‍ നിന്നും പുറത്താക്കി ശബ്ദവോട്ടോടെയാണ് പളനിസ്വാമിക്ക് ഭൂരിപക്ഷം കിട്ടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചിരുന്നത്.