തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ അബ്രാഹ്മണ ശാന്തി നിയമനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്റെ ട്വീറ്റ്.

‘കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 36 അബ്രാഹ്മണരെ നിയമിച്ച കേരളമുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു.’

Subscribe Us:

പിണറായി സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിനും എം.ഡി.എം.കെ. നേതാവ് വൈകോയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദളിതരടക്കമുള്ള അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച പിണറായി, സര്‍ക്കാരിന് അഭിനന്ദനങ്ങളെന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.

ദളിതരെ പൂജാരിയാക്കാനുള്ള തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ലഭിക്കുന്നത്. തെലുങ്കാനയിലെ ദളിത് സംഘടന പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തില്‍ മാലയിട്ട് പാലഭിഷേകം നടത്തിയായിരുന്നു നടപടിയെ സ്വീകരിച്ചത്.