എഡിറ്റര്‍
എഡിറ്റര്‍
മലയാളത്തിലെ താരനിരയെ ഒന്നിപ്പിക്കാന്‍ കമല്‍
എഡിറ്റര്‍
Tuesday 5th November 2013 2:30pm

kamal

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ഗിരീഷ് കുമാറും വീണ്ടും ഒന്നിക്കുന്നു. സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ചത്.

കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. പുതിയ ഒരു സ്റ്റൈലിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് അറിയാന്‍ കഴിയുന്നത്.

മലയാള സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിന് വേണ്ടി അണിനിരക്കുമെന്നാണ് അറിയുന്നത്. കെ.ജി നായര്‍ തിരുവനന്തപുരമാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

സെല്ലുലോയ്ഡ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കുന്ന നടന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് കമലിപ്പോള്‍.

Advertisement