എഡിറ്റര്‍
എഡിറ്റര്‍
സെല്ലുലോയ്ഡ്: കമലിന് പിന്തുണയുമായി സംവിധായകര്‍
എഡിറ്റര്‍
Monday 25th February 2013 3:43pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ സെല്ലുലോയ്ഡ് എന്ന ചിത്രം ചരിത്രം വളച്ചൊടിക്കുകയായിരുന്നെന്ന സാംസ്‌ക്കാരിക മന്ത്രി കെ.സി ജോസഫിനെതിരെ സംവിധായകന്‍ കമല്‍ രംഗത്ത്.

Ads By Google

ആരോപണമുന്നയിക്കുന്നവര്‍ ആദ്യം പോയി സിനിമ കാണുകയാണ് വേണ്ടെതെന്നും അല്ലാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കമല്‍ പറഞ്ഞു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്വതന്ത്ര കലാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അവസരം ഒരുക്കുകയാണ് വേണ്ടതെന്ന് സംവിധായകന്‍ സിബി മലയിലും അഭിപ്രായപ്പെട്ടു.

ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍,  എന്നിവര്‍ക്കെതിരായ പരാമര്‍ശമാണ് വിവാദമായത്.
ജെ.സി ഡാനിയേലിന് സാംസ്‌കാരിക മണ്ഡലത്തിലും ചലച്ചിത്ര മേഖലയിലും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയതിന് പിന്നില്‍ മലയാറ്റൂരൂം കെ.കരുണാകരനുമായിരുന്നുവെന്ന് സിനിമയില്‍ പരോക്ഷമായി പറയുന്നുണ്ട്.

അന്ന് സാംസ്‌കാരിക സെക്രട്ടറിയായ  മലയാറ്റുര്‍ രാമകൃഷ്ണനെ എം. രാമകൃഷ്ണ അയ്യരായാണ് ചിത്രീകരിച്ചിരിക്കുന്നത്. സാഹിത്യകാരന്‍, വയലാറിന്റെസുഹൃത്ത് എന്നിങ്ങനെ വിശദീകരിച്ച് അത് മലയാറ്റൂരാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.

അന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന കെ.കരുണാകരനും മലയാറ്റൂരിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും സിനിമയില്‍ സൂചനയുണ്ട്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Advertisement