എഡിറ്റര്‍
എഡിറ്റര്‍
‘ഗോമൂത്രം കാന്‍സറിനുള്ള മരുന്ന്’; ഗോമൂത്രത്തില്‍ നിന്ന് മരുന്നുകളും സോപ്പുകളും ഫെയിസ്പാക്കുകളുമായി കാമധേനു
എഡിറ്റര്‍
Monday 12th June 2017 9:51pm

 

ന്യൂദല്‍ഹി: ഗോമൂത്രം കാന്‍സറിനുള്ള മരുന്നുകളുടെ ചേരുവയെന്ന് അവകാശവാദവുമായി കാമധേനു ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു. ഗോമൂത്രവും പശുവിന്‍ പാലും ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് പകര്‍ച്ച വ്യാധികള്‍ക്ക് വരെയുള്ള മരുന്നെന്ന അവകാശ വാദവുമായി കാമധേനു പുറത്തിറക്കുന്നത്.


Also read ഗോ രക്ഷാ പ്രവര്‍ത്തകര്‍ കന്നുകാലികളുമായെത്തിയ ട്രക്കിന് തീ വച്ചു; മണിക്കൂറോളം ദേശീയ പാതയില്‍ സംഘര്‍ഷാവസ്ഥ


സ്ഥാപനത്തിന്റെ ഉത്പന്നങ്ങളെല്ലാം സംഘ പരിവാറുമായി ബന്ധപ്പെട്ട ഓഫീസുകളിലൂടെ ലഭ്യമാകുമെന്നും രാജേന്ദ്ര പ്രസാദ് വ്യക്തമാക്കി.

കറവ നിര്‍ത്തിയ പശുക്കള്‍ കര്‍ഷകര്‍ക്ക് ബാധ്യതയായാകുമ്പോള്‍ അവരില്‍ നിന്നും ഗോമൂത്രം പണം നല്‍കി വാങ്ങാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കാന്‍സറിനെയും മറ്റ് പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും രാജേന്ദ്ര പ്രസാദ് അവകാശപ്പെട്ടു.’ഞങ്ങള്‍ പശുവിന്റെ പാല്‍ ഉപയോഗിക്കുന്നുണ്ട്. ഗോമൂത്രം കാന്‍സറിനെയും മറ്റ് പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള മരുന്നുകള്‍ക്ക് കൂട്ടായി ഉപയോഗിച്ചിട്ടുണ്ട്. ഗോ മൂത്രം ഇത്തരത്തില്‍ മരുന്നു നിര്‍മ്മാണത്തിനായ് ഉത്പാദിപ്പിക്കാനും പദ്ധതികളിടുന്നുണ്ട്’ അദ്ദേഹം പറഞ്ഞു.


Dont miss കൊച്ചി മെട്രോയുടെ പിതൃത്വത്തില്‍ എല്‍.ഡി.എഫിനെ ട്രോളി സി.പി.ഐ എം.എല്‍.എ സി.കെ.ആശ; വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് വിശദീകരണ കുറിപ്പ്


Advertisement