എഡിറ്റര്‍
എഡിറ്റര്‍
ആദ്യമായി നായികയാകുന്നതിന്റെ ത്രില്ലില്‍ കല്‍പ്പന
എഡിറ്റര്‍
Monday 6th January 2014 4:29pm

kalppana

ആദ്യമായി നായികയാകുന്നതിന്റെ ത്രില്ലിലാണ് നടി കല്‍പ്പന. ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിലാണ് കല്‍പ്പനയുടെ ഈ നായികാ വേഷം.

സുരേഷ്‌ഗോപിയാണ് ചിത്രത്തിലെ നായകന്‍. ഒരു പക്കാ തിരുവനന്തപുരത്തുകാരന്‍. അദ്ദേഹത്തിന്റെ ഭാര്യയായാണ് കല്‍പ്പന അഭിനയിക്കുന്നത്. അനൂപ് മേനോനാണ് തിരക്കഥ.

ചിത്രത്തിന്റെ കഥ പറഞ്ഞ് അനൂപാണ് തന്നെ ആദ്യം വിളിച്ചതെന്ന് കല്‍പ്പന പറയുന്നു. എന്തിനാണ് എന്നോട് കഥ പറയുന്നതെന്ന് ചോദിച്ചു.

കഥകേട്ടപ്പോഴേ വാവ എന്ന കഥാത്രത്തോട് വളരെഅടുപ്പം തോന്നിയിരുന്നു. ഹീറോയിന്‍ ആരാണെന്ന് ചോദിച്ചപ്പോഴാണ് അനൂപ് എന്റെ പേര് പറയുന്നത്.  അപ്പോള്‍ ശരിക്കും ഞെട്ടുകയായിരുന്നു- കല്‍പ്പന പറയുന്നു.

സാധാരണ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ പേര് ദാക്ഷായണി എന്നോ, പത്മാക്ഷി എന്നൊക്കെ ആയിരിക്കും. എന്നാല്‍ വാവ വളരെ ഇഷ്ടം തോന്നുന്ന പേരാണ്.

ബാര്‍ മുതലാളിയായാണ് സുരേഷ്‌ഗോപി അഭിനയിക്കുന്നത്, ഭര്‍ത്താവ് തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് സംശയിക്കുന്ന ഒരു ഭാര്യയായാണ് ഞാന്‍ അഭിനയിക്കുന്നത്. അങ്ങനെ ചിന്തിക്കുന്ന സ്ത്രീകള്‍ തീര്‍ച്ചയായും കണ്ടിരിക്കണം ചിത്രമെന്നും കല്‍പ്പന പറയുന്നു.

Advertisement