എഡിറ്റര്‍
എഡിറ്റര്‍
കല്‍പ്പാക്കം ആണവനിലയത്തിലെ രണ്ട് യൂണിറ്റുകളുടെ പ്രവര്‍ത്തനം തുടരാം: കോടതി
എഡിറ്റര്‍
Tuesday 26th November 2013 12:54am

madras-highcourt

ചെന്നൈ: കല്‍പ്പാക്കത്തെ ആണവനിലയത്തിലെ രണ്ട് യൂണിറ്റുകളുടെ പ്രവര്‍ത്തനം തുടരാമെന്ന് മദ്രാസ് ഹൈക്കോടതി.

വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് തന്നെയാണ് നിലയത്തിലെ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയതെന്നും കോടതി പറഞ്ഞു.

കല്‍പ്പാക്കത്തെ ആണവനിലയത്തിലെ രണ്ട് യൂണിറ്റുകളുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.

സുരക്ഷാ ക്രമീകരണങ്ങള്‍  വേണ്ടവിധം ഉറപ്പാക്കാതെയാണ് ഒന്നും രണ്ടും യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.

മുന്‍പ് നിലയത്തില്‍ സംഭവിച്ച നിരവധി അപകടങ്ങളുടെ വിവരങ്ങളും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിലയം പ്രവര്‍ത്തനം ആരംഭിക്കുന്നത് നിലയത്തിലെ ജോലിക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഹരജി അനുവദിക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമല്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്.

Advertisement