എഡിറ്റര്‍
എഡിറ്റര്‍
കല്‍പ്പനയില്‍ നിന്ന് സ്വസ്ഥത ലഭിച്ചിട്ടില്ല: അനില്‍കുമാര്‍
എഡിറ്റര്‍
Wednesday 16th May 2012 10:44am

ബാംഗ്ലൂര്‍: സഹോദരിമാരായ ഉര്‍വശിക്കും കലാരഞ്ജിനിക്കും പിന്നാലെ കല്‍പ്പനയും വിവാഹമോചിതയായെന്ന വാര്‍ത്ത അടുത്തിടെയാണ് പുറംലോകം അറിഞ്ഞത്. വിവാഹമോചന വാര്‍ത്ത പുറത്തുവന്നപ്പോള്‍ സാധാരണ ഒരു കുടുംബത്തില്‍ ഉണ്ടാകാറുള്ള പ്രശ്‌നങ്ങള്‍ മാത്രമേ തങ്ങള്‍ക്കിടയിലുള്ളൂവെന്നായിരുന്നു കല്‍പ്പന പ്രതികരിച്ചത്. ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ കല്‍പ്പനയുടെ ഭര്‍ത്താവും സിനിമാ സംവിധായകനുമായ അനില്‍ ഇതുവരെ തയ്യാറായിട്ടുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട കല്‍പനയുടെ ആരോപണങ്ങള്‍ നിഷേധിച്ച് അനില്‍കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും തനിക്ക് സ്വസ്ഥത ലഭിച്ചിട്ടില്ലെന്നാണ് അനില്‍ പറയുന്നത്. ബാംഗ്ലൂരിലെ ഒരു വ്യവസായി സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന കല്‍പ്പനയുടെ പ്രചാരണം ശുദ്ധ അസംബന്ധമാണെന്നും അനില്‍ പറഞ്ഞു.

‘കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവനെ വരെ ചേര്‍ത്ത് അവിഹിത ബന്ധങ്ങള്‍ പറഞ്ഞുപരത്തി. എന്നാല്‍ അപ്പോഴെല്ലാം താന്‍ ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയി. എന്നാലിപ്പോള്‍ ബാംഗ്ലൂരില്‍ വ്യവസായിയായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നാണാരോപിക്കുന്നത്. ബാംഗ്ലൂരില്‍ എന്റെ സഹോദരിക്ക് ഒരു ഓഫീസുണ്ട്. സഹോദരിയെയും അവരുടെ ബിസിനസ് പാര്‍ട്ണറെയും ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ കഥകള്‍ മെനയുന്നത്. സ്വന്തം സഹോദരിയേയും അവരുടെ ഭര്‍ത്താവിനേയും അപമാനിക്കുന്ന ഭാര്യയുമൊത്ത് മുന്‍പോട്ട് പോകാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്’ കെവാര്‍ത്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനില്‍പറഞ്ഞു.

ഏറണാകുളം കുടുംബക്കോടതിയില്‍ വച്ച് അടുത്തിടെയാണ് കല്‍പ്പനയും അനിലും വിവാഹമോചിതരായത്. കല്‍പ്പനയുടെയും കുടുംബത്തിന്റെയും തെറ്റായാജീവിതരീതിയാണ് വിവാഹമോചനത്തിലെത്തിച്ചതെന്നാണ് അന്ന് അനില്‍ ആരോപിച്ചത്.

Advertisement