ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടകസമിതിയിലെ രണ്ട് പേര്‍ അറസ്റ്റില്‍. സംഘാടക സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ടി.എസ് ദര്‍ബാരി, സഞ്ജയ് മൊഹീന്ദ്ര എന്നിവരെയാണ് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡിയുടെ വിശ്വസ്തനാണ് ടി.എസ് ദര്‍ബാരി.

സംഘാടക സമിതി ഡയരക്ടര്‍ ജനറലായിരുന്നു ദര്‍ബാരിയെ വഞ്ചന, ചതി എന്നീകേസുകള്‍ക്കാണ് അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ ക്വീന്‍സ് ബാറ്റണ്‍ റാലിയിക്ക് വേണ്ടി സൗകര്യങ്ങളൊരുക്കുന്നതിനായി എ.എം ഫിലിംസിനെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. എ.എം ഫിലിംസിനെ കരാര്‍ ഏല്‍പ്പിക്കുന്നതിനായി ഇദ്ദേഹം വ്യാജ രേഖകള്‍ നിര്‍മ്മിച്ചുവെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.