ന്യൂദല്‍ഹി: തനിക്ക് മറവി രോഗമില്ലെന്ന് സുരേഷ് കല്‍മാഡി. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ സയന്‍സസിലെ പരിശോധനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് തീഹാര്‍ജയിലില്‍ കഴിയുന്ന കല്‍മാഡിയെ മറവിരോഗമുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബ്രെയിന്‍ സ്‌കാനിങ്ങിന് വിധേയനാക്കുകയായിരുന്നു.

കുഴപ്പങ്ങളൊന്നുമില്ലെന്നും താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസന്വേഷണത്തിന്റെ ഭാഗമായുള്ള എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ കൃത്യമായ ഉത്തരം നല്‍കുമെന്നും കല്‍മാഡി പറഞ്ഞു.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ന്യൂദല്‍ഹിയിലെ ജയ്പ്രകാശ് നാരായണ്‍ ആസ്പത്രിയില്‍ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു.