ജൊഹനാസ്ബര്‍ഗ്: ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസിനെ ഈവര്‍ഷത്തെ മികച്ച ദക്ഷിണാഫ്രിക്കന്‍ താരമായി തിരഞ്ഞെടുത്തു. 2010-11 സീസണില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കാലിസിനെ മികച്ച താരമായി തിരഞ്ഞെടുത്തത്.

ഈ സീസണില്‍ കളിച്ച അഞ്ചുടെസ്റ്റുകളില്‍ നിന്ന് 136.83 ആവറേജോടെ 821 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കാലിസിന് കഴിഞ്ഞു. ടെസ്റ്റില്‍ തന്റെ ആദ്യ ഇരട്ടസെഞ്ച്വറി കണ്ടെത്താനും ഈ കാലയളവില്‍ കാലിസിനായി. ഈ കാലയളവില്‍ 11 ഏകദിനങ്ങളില്‍ മാത്രമാണ് കാലിസ് കളിച്ചത്. പത്തുവിക്കറ്റ് നേടാനായെങ്കിലും ഒരുസെഞ്ച്വറി പോലും സ്വന്തമാക്കാന്‍ കാലിസിസ് കഴിഞ്ഞിരുന്നില്ല.

2004ലും കാലിസായിരുന്നു മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കളിക്കാര്‍ തിരഞ്ഞെടുത്ത മികച്ച താരമായും ആരാധകരുടെ താരമായും ഹഷിം ആംലയെ തിരഞ്ഞെടുത്തു. ഏറ്റവും മികച്ച യുവതാരമായി സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ തിരഞ്ഞെടുത്തു. നിലവിലെ ക്യാപ്റ്റന്‍ എബി ഡിവില്ലിയേര്‍സാണ് മികച്ച ഏകദിന താരം.