ദുബൈ: പാക്കിസ്താനെതിരായ അവസാന ഏകദിനം 57 റണ്‍സിന് ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര 3-2ന് സ്വന്തമാക്കി. ജാക്വസ് കാലിസിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. ദക്ഷിണാഫ്രിക്കയുടെ 318ന് മറുപടിയായി 260 റണ്‍സെടുക്കാനേ പാക്കിസ്താന് കഴിഞ്ഞുള്ളൂ.

83 റണ്‍സെടുക്കുകയും മൂന്ന് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത കാലിസാണ് ദക്ഷിണാഫ്രിക്കയുടെ നായകനായത്. ആംല (62), ഡിവില്ലിയേഴ്‌സ്(60),ഡുമിനി (59) എന്നവര്‍ ദക്ഷിണാഫ്രിക്കക്കായി മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. പാക് നിരയില്‍ ഉമര്‍ അകമല്‍(59), മുഹമ്മദ് ഹാഫിസ്(60) എന്നിവര്‍ക്കു മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ.