തിരുവനന്തപുരം: ഇടമലയാര്‍ കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ശ്രമം നടന്നിരുന്നുവെന്ന് അഡ്വ. കല്ലട സുകുമാരന്‍. ഹൈക്കോടതിയില്‍ തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ക്ക് തുടര്‍ച്ച വേണമെന്ന് കേസ് തെളിയിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു കല്ലട സുകുമാരന്‍. വി.എസിന് വേണ്ടി ഹൈക്കോടതിയില്‍ കേസ് വാദിച്ചതും കല്ലട സുകുമാരനായിരുന്നു.