ഇന്‍സ്റ്റഗ്രാമില്‍ നഗ്നഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ട്രോളിയ സദാചാരവാദികള്‍ക്ക് മറുപടിയുമായി കല്‍ക്കി കൊച്ചിലിന്‍. ‘ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്കൊരു നാണവും തോന്നിയിട്ടില്ല.’ എന്നാണ് ട്രോളന്മാരോട് കല്‍ക്കി പറഞ്ഞത്.

Subscribe Us:

നഗ്നയായ കല്‍ക്കിയുടെ പിറകുവശത്തിന്റെ ഫോട്ടോഗ്രാഫുകളാണ് അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഫോട്ടോഗ്രാഫറായ റിവ ബബ്ബറായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്.

‘പെണ്ണിനെ പെണ്ണിന്റെ ക്യാമറയിലൂടെ പകര്‍ത്തിയ ചിത്രം എന്നതുകൊണ്ടാണ്’ താന്‍ ആ ചിത്രം പങ്കുവെച്ചതെന്നാണ് കല്‍ക്കി പറയുന്നത്. ‘ഒരു സ്ത്രീയെന്ന നിലയില്‍ പുരുഷന്മാരുടെ കാഴ്ചപ്പാടിലൂടെയാണ് പലപ്പോഴും നമ്മള്‍ ചിത്രീകരിക്കപ്പെടുന്നത്. പക്ഷെ ഈ ചിത്രം ഒരു വനിതാ ഫോട്ടോഗ്രാഫറാണ് എടുത്തത്. അതുകൊണ്ടാണ് ഇത് ഷെയര്‍ ചെയ്യേണ്ട ഒന്നാണെന്ന് എനിക്കു തോന്നിയത്.’ അവര്‍ വ്യക്തമാക്കി.


Also Read: ആര്‍.എസ്.എസ് കോട്ടയില്‍ എ.ബി.വി.പി തകര്‍ന്നപ്പോള്‍ വോട്ടെണ്ണിയത് തെറ്റിയെന്ന ബഹളവുമായി ബി.ജെ.പി: റീകൗണ്ടിങ്ങിലും തോല്‍വിയായതോടെ നാണംകെട്ട് മടക്കം


കല്‍ക്കിയുടെ ഫോട്ടോയ്ക്കു കീഴില്‍ അവരെ അധിക്ഷേപിക്കുന്ന തരത്തില്‍ നിരവധി കമന്റുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയകളിലല്ല അഡള്‍ട്ട് സൈറ്റുകളാണ് ഇത്തരം ചിത്രങ്ങള്‍ ഇടേണ്ടതെന്നായിരുന്നു ചിലരുടെ കമന്റ്. ഇന്ത്യന്‍ സംസ്‌കാരത്തെ നിങ്ങളെപ്പോലുള്ളവര്‍ നശിപ്പിക്കുകയാണെന്നായിരുന്നു ചില സദാചാരവാദികളുടെ കണ്ടെത്തല്‍.

അതേസമയം കല്‍ക്കിയെ അഭിനന്ദിച്ചും ചിലര്‍ മുന്നോട്ടുവന്നു. ധീരമായ ശ്രമം എന്നാണ് ഇവര്‍ ഈ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിച്ചത്.

Half way between shadow and light by @rivabubber #blackandwhite #loveyournakedness

A post shared by Kalki (@kalkikanmani) on