kaliyoonjal kuwait kerala islahi center

കുവൈറ്റ്: കേരള ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘കളിയൂഞ്ഞാല്‍’ കുട്ടിക്കൂട്ടായ്മ ശ്രദ്ധേയമായി. സാല്‍മിയ, മൈദാന്‍, ഹവല്ലി യൂനിറ്റുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഫ്‌ലാറ്റുകളിലെ നാല് ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടുന്ന പ്രവാസി ബാല്യത്തിനു സ്വാന്തനത്തിന്റെ കുളിര്‍മഴയായി. ഊഞ്ഞാല്‍ പാട്ടുകളും പുഴയും പാടവരമ്പുമെല്ലാം കേട്ടറിവുകള്‍ മാത്രമായ ഇവര്‍ക്ക് മണ്ണിന്റെ മണമുള്ള കഥ ചൊല്ലിക്കൊടുത്തു. നിച്ച് ഓഫ് ട്രൂത്ത് കോ ഓര്‍ഡിനേറ്റര്‍ സുബൈര്‍ പീഡിയേക്കല്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കളിക്കൂടം ലീഡര്‍മാരയി നെസ്മിയ ശംസുദ്ധീന്‍, നദീം സാലിഹ് എന്നിവരെ തെരഞ്ഞെടുത്തു.

ഇന്‍സ്‌ററന്റ് സ്പീച്ച്, കഥാകഥനം, ഗാനാലാപനം തുടങ്ങി കൊച്ചു കൂട്ടുകാരുടെ വിവിധ കലാമത്സരങ്ങളും അരങ്ങേറി. മുഹമ്മദ് ഷാജന്‍, ഉമര്‍ ബിന്‍ അബ്ദുള്‍ അസീസ് ഹാഫിള് അബ്ദുള്‍ അസീസ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കെ.കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് ഹൈദ്രോസ് ഇസ്മായില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.