എഡിറ്റര്‍
എഡിറ്റര്‍
ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ കുട്ടികള്‍ക്കായി പ്രതിധ്വനിയുടെ ‘കളിമുറ്റം’; ഉദ്ഘാടനം പ്രൊഫസര്‍ മധുസൂദനന്‍ നായര്‍
എഡിറ്റര്‍
Wednesday 10th May 2017 3:24pm

തിരുവനന്തപുരം: ‘കുട്ടികള്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കുക, ചിന്തകളെയല്ല. കാരണം അവര്‍ക്ക് അവരുടേതായ ചിന്തകള്‍ ഉണ്ടാകട്ടെ.’ ഖലീല്‍ ജിബ്രാന്റെ വാക്കുകളാണ്. ആ വാക്കുകളെ യാഥാര്‍ത്ഥ്യമാക്കുകയാണ് ടെക്‌നോ പാര്‍ക്ക് ജീവനക്കാര്‍.

ഒരു വേനലവധിക്കാലം കൂടി വിട പറയാനൊരുങ്ങുമ്പോള്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ കുട്ടികള്‍ക്കായി പ്രതിധ്വനി അവതരിപ്പിക്കുന്നു ‘കളിമുറ്റം, കളിയും കാര്യവുമായി ഒരു ദിനം’. ഇന്നത്തെ ഒഴിവുകാലങ്ങള്‍ പഴയതു പോലെയല്ല. കളിച്ചുല്ലസിക്കുന്നതിനു പകരം അവധിക്കാല ക്ലാസുകളിലേയ്ക്കും കോച്ചിങ് സെന്ററുകളിലേയ്ക്കും മറ്റും നമ്മുടെ കുട്ടികള്‍ തള്ളിവിടപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ അവസരത്തിലാണ് പ്രതിധ്വനി കുട്ടികള്‍ക്കായി കളിമുറ്റം ഒരുക്കുന്നത്.

കളിതമാശകള്‍ നിറഞ്ഞ, അവരുടെ സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു അവധിക്കാല പരിപാടി കളിമുറ്റം . അവധിക്കാല ക്യാംപ് 2017 മേയ് 20 ന് ടെക്‌നോപാര്‍ക്ക് ക്യാമ്പസ്സില്‍ വച്ചാണ് നടക്കുക.


Also Read: പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദറിന്റെ പോസ്റ്റ്; വൈറലായി ആരാധകന്റെ മറുപടി


ഇന്നത്തെ കാലഘട്ടത്തില്‍ കുട്ടികളുടെ ഇടയില്‍ നിന്നും പ്രാധാന്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹിത്യ വാസനകള്‍ക്കു ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മത്സരങ്ങളും കലാപരിപാടികളും കളികളുമാണ് പ്രതിധ്വനി കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്നത് .

കളിമുറ്റത്തിന്റെ ഉത്ഘാടനം 2017 മെയ് 20 , ശനിയാഴ്ച രാവിലെ 9 മണിക്ക് ടെക്‌നോപാര്‍ക്കില്‍ വച്ച് ചൊല്‍ക്കവിതകളിലൂടെ കവിതകളെ സാധാരണക്കാരുടെ ഇടയിലേക്ക് കൈ പിടിച്ചു നടത്തിച്ച മലയാളത്തിന്റെ പ്രശസ്ത കവി പ്രൊഫസര്‍ മധുസൂദനന്‍ നായര്‍ ആണ് നിര്‍വഹിക്കുന്നത്.

3 തലങ്ങളില്‍, 3 ഭാഷകളില്‍ (മലയാളം,ഇംഗ്ലീഷ്, തമിഴ് ) ആയിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. നഴ്‌സറിക്കവിത, കഥപറച്ചില്‍, പദ്യപാരായണം, പ്രസംഗം, ചിത്രരചന-പെന്‍സില്‍, കളര്‍ തുടങ്ങിയ മത്സരങ്ങളാണ് കളിമുറ്റത്ത് അരങ്ങേറുക.

Advertisement