200 കിലോമീറ്റര്‍ വേഗതയില്‍ കാറോടിക്കുന്ന നടനും ജയറാം-പാര്‍വതി ദമ്പതികളുടെ മകനുമായ കാളിദാസന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

വേഗതയുടെ എല്ലാ പരിമിതികളും മറികടന്ന് ഓട്ടോബാനിലൂടെ കാറോടിക്കുകയെന്ന സ്വപ്‌നം പൂര്‍ത്തീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞ് കാളിദാസ് തന്നെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്.

ഏറെക്കാലം താന്‍ മനസില്‍കൊണ്ടുനടന്ന സ്വപ്‌നം പൂവണിഞ്ഞെന്നാണ് താരം പറയുന്നത്. ഔഡികാറില്‍ വേഗപരിമിതിയൊന്നും ഇല്ലാത്ത ജര്‍മന്‍ ഹൈവേയിലൂടെയാണ് കാളിദാസന്‍ വാഹനം ഓടിക്കുന്നത്.

അവധിക്കാലം ആഘോഷിക്കാനായി ജര്‍മനിയില്‍ എത്തിയ താരം ലോകത്തിലെ ഏറ്റവും വലിയ ഓട്ടോഷോകളിലൊന്നായ ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയും മെഴ്‌സിഡസ് ബെന്‍സിന്റെ മ്യൂസിയവും സന്ദര്‍ശിക്കുന്ന ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.