കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ ആറാം പ്രതി നവാസിന്റെയും എട്ടാംപ്രതി കുമ്മായം നാസറിന്റെയും ജാമ്യ ഹരജി കോടതി തള്ളി. എന്‍ ഐ എ അന്വേഷിക്കുന്ന കേസായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പ്രതികള്‍ ജയിലിലായിട്ട് 56 ദിവസമായെന്നും കേസില്‍ മറ്റു പുരോഗതികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഇരുവരും സമര്‍പ്പിച്ച ഹരജിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡി പാപ്പച്ചന്‍ ഇന്നലെ വിശദമായ വാദം കേട്ടിരുന്നു.