കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് സൂഫിയ മഅദനിയാണെന്ന് ഐ എന്‍ എ. തന്റെ ജാമ്യ വ്യവസ്ത ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് സൂഫിയ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഐ എന്‍ എ ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസില്‍ സൂത്രധാരയുടെ വേഷമാണ് സൂഫിയക്കുള്ളത്. ഉന്നത സ്വാധീനമുള്ള രാഷ്ട്രീയ നേതാവിന്റെ ഭാര്യയായ സൂഫിയക്ക് ഇപ്പോള്‍ ജാമ്യ ഇളവ് അനുവദിച്ചാല്‍ അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ഐ എന്‍ എ വ്യക്തമാക്കി.

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള സൂഫിയയുടെ ഹരജിയില്‍ പ്രാരംഭ വാദമാണ് കോടതി കേട്ടത്. വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.
എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് സൂഫിയ കോടതിയെസമീപിച്ചത്.

കേസിലെ പ്രതികള്‍ രാജ്യത്തിനെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. കൂടുതല്‍ സാക്ഷികളെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. ഈ സാഹചര്യത്തില്‍ സ്വധീനമുള്ള പ്രതിയുടെ ജാമ്യ വ്യവസ്ഥകള്‍ ഇളവ് ചെയ്യുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു.