kalamandalam kshemavathy

അബുദാബി: പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതി ‘ലാസ്യമോഹിനി’ എന്ന പേരില്‍ നൃത്തസന്ധ്യ ഒരുക്കുന്നു. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററും കല അബുദാബിയും സംയുക്തമായി ഒരുക്കുന്ന വേദിയിലാണ് കലാമണ്ഡലം ക്ഷേമാവതിയുടെ നൃത്തപരിപാടി. ഇന്ത്യ സോഷ്യല്‍ സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തില്‍ ഈ മാസം 28ന് ശനിയാഴ്ച വൈകുന്നേരം 8 മണി മുതലാണ് ‘ലാസ്യമോഹിനി’ അരങ്ങേറുക.

രാവിലെ 10 മണി മുതല്‍ ക്ഷേമാവതി ടീച്ചറുടെ നേതൃത്വത്തില്‍ യു.എ.ഇ.യിലെ നൃത്താധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ‘പഠനക്കളരി’യും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506139484 എന്ന നമ്പറില്‍ ബന്ധപ്പെടണം.