ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ആരോപണം നേരിടുന്ന സുരേഷ് കല്‍മാഡിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.

അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയ കല്‍മാഡിയോട് രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു.