എഡിറ്റര്‍
എഡിറ്റര്‍
കലാം രാജ്യത്തിന് രാമേശ്വരം സമ്മാനിച്ച പ്രിയപുത്രനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
എഡിറ്റര്‍
Thursday 27th July 2017 4:54pm


രാമേശ്വരം: ഇന്ത്യന്‍ ചരിത്രത്തിലെ വിശിഷ്ടമായ സ്ഥലമാണ് രാമേശ്വരമെന്ന് മോദി. ഈ വിശുദ്ധ നഗരം രാജ്യത്തിന് സമ്മാനിച്ച പ്രിയ പുത്രനാണ് അബ്ദുള്‍ കലാം. കലാമിന്റെ ഓര്‍മ്മക്കായ് രാമേശ്വരത്ത് നിര്‍മ്മിച്ച സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആത്മീയത തുളുമ്പി നില്‍ക്കുന്ന ഈ മണ്ണില്‍ നില്‍ക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച അംഗീകാരമാണ്. ഈ വിശുദ്ധ സ്ഥലമാണ് ഇന്ത്യയ്ക്ക് കലാമെന്ന പ്രിയ പുത്രനെ സമ്മാനിച്ചത്.’


Also Read:  ‘സ്‌നേഹത്തോടെ പറയട്ടെ സുനിതാ താങ്കള്‍ എഴുതിയിരിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ്’; സുനിത ദേവദാസിന് മറുപടിയുമായി രശ്മി നായര്‍ 


ഇവിടുത്തെ ലാളിത്യവും നന്മയും കലാമിന്റെ ജീവിതത്തില്‍ പ്രതിഫലിച്ചിരുന്നെന്നും അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് സംസാരിക്കവെ മോദി അനുസ്മരിച്ചു. ഇന്ത്യ കണ്ട എക്കാലത്തെയും ജനപ്രിയനായ പ്രസിഡണ്ടിന്റെ സ്മരണാര്‍ഥം നിര്‍മ്മിച്ച സ്മാരകത്തിനുവേണ്ടി വിയര്‍പ്പൊഴുക്കിയ എല്ലാ തൊഴിലാളികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കലാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും സംസാരിച്ചു.
തുടര്‍ന്ന് കലാമിന്റെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ‘ കലാം സന്ദേശ് വാഹിനി ‘ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന ബസ് അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 ന് രാഷ്ട്രപതി ഭവനില്‍ യാത്ര അവസാനിപ്പിക്കും.

Advertisement