Administrator
Administrator
‘എം.എല്‍.എ’ മണി തന്നെ
Administrator
Monday 23rd May 2011 10:03am

kalabhavan_mani in mla maniകലാഭവന്‍ മണി എം.എല്‍.എയാകുന്നു. ചാലക്കുടിയിലല്ല, ശ്രീജിത്ത് പലേരി സംവിധാനം ചെയ്യുന്ന ‘എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും’എന്ന ചിത്രത്തിലാണ് കലാഭവന്‍ മണി നായകവേഷം അവതരിപ്പിക്കുന്നത്.

കലാഭവന്‍ മണിയാദ്യായി കഥയും തിരക്കഥയും രചിക്കുന്ന ചിത്രം കൂടിയാണിത്. ഇതിനു പുറമേ എം.എല്‍.എ മണിയുടെ ഗാനരചനയും സംഗീതവസംവിധാനവും മണി തന്നെയാണ് നിര്‍വഹിക്കുന്നത്.

ശ്രീജിത്ത് പലേരി ഒടുവില്‍ ചെയ്ത ‘പ്രിയപ്പെട്ട നാട്ടുകാരെ’ എന്ന ചിത്രത്തിലും കലാഭവന്‍ മണി അഭിനയിച്ചിരുന്നു. ബാല, ലക്ഷ്മി ശര്‍മ്മ. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, മാള അരവിന്ദന്‍, എം ആര്‍ ഗോപകുമാര്‍, അനീഷ് രവി, ഗണേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.

Advertisement