എഡിറ്റര്‍
എഡിറ്റര്‍
‘ദൃശ്യ’ത്തിന്റെ തെലുങ്ക് പതിപ്പിലും വില്ലനായി കലാഭവന്‍ ഷാജോണ്‍
എഡിറ്റര്‍
Saturday 15th March 2014 4:50pm

kalabhavan-shajon

‘ദൃശ്യം’ മലയാളത്തില്‍ പത്തു വര്‍ഷത്തിനിടയിലിറങ്ങിയ ഹിറ്റ് ചിത്രമായി മാറി. മോഹന്‍ലാലും മീനയും ആഷാ ശരതും സിദ്ദീഖുമെല്ലാം ചിത്രത്തില്‍ കസറി. പക്ഷേ ‘ദൃശ്യ’ത്തിന്റെ പ്രേക്ഷകരെ ഞെട്ടിച്ച പ്രകടനം ഇവരുടേതൊന്നുമായിരുന്നില്ല.

ചിത്രത്തില്‍ വില്ലനായി പോലീസുകാരന്റെ വേഷത്തിലെത്തിയ കലാഭവന്‍ ഷാജോണാണ് ഈ പ്രേക്ഷകരെ ഞെട്ടിച്ച നടന്‍. ‘ദൃശ്യ’ത്തിലൂടെ മലയാളികളെ അമ്പരപ്പിച്ച ഷാജോണ്‍ ‘ദൃശ്യ’ത്തിന്റെ തെലുങ്കു പതിപ്പിലും അഭിനയിക്കാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍.

തെലുങ്കു നടന്‍ വെങ്കിടേഷായിരിക്കും മോഹന്‍ലാല്‍ ചെയ്ത കഥാപാത്രം ചെയ്യുക. മീന, നദിയാ മൊയ്തു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. എന്തായാലും ഷാജോണിന്റെ കഥാപാത്രം ഏകദേശം ഉറപ്പിച്ച മട്ടാണ്.

ചെറിയ കോമഡി സീനുകളില്‍ ജോക്കടിച്ച് നില്‍ക്കുന്ന കുഞ്ഞു കഥാപാത്രമായേ ‘ദൃശ്യം’വരെ മലയാളികള്‍ ഷാജോണിനെ കണ്ടിട്ടുള്ളൂ, എന്നാല്‍ ‘ദൃശ്യം’ എന്ന ഒറ്റ ചിത്രത്തോടെ ഷാജോണിന്റെ ഭാവം മാറി.

ഇനി റിലീസാവാത്ത ഒരു പിടി ചിത്രങ്ങളാണ് ഷാജോണിന്റെതായി വരാനിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ‘പ്രെയ്‌സ് ദ ലോര്‍ഡ്’, ദിലീപിനൊപ്പം ‘റിങ് മാസ്റ്റര്‍’, ജയറാമിനൊപ്പം ‘ഉത്സാഹക്കമ്മറ്റി’….. അങ്ങനെ പോവുന്നു പട്ടിക.

Advertisement