എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് കേസ് അട്ടിമറിച്ചെന്നാരോപണം: കലാഭവന്‍ മണിയുടെ കുടുംബം നിരാഹാര സമരം തുടങ്ങി
എഡിറ്റര്‍
Saturday 4th March 2017 12:00pm

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട ഗുഢാലോചന പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി മണിയുടെ കുടുംബം നിരാഹാര സമരം തുടങ്ങി. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് സമരം ആരംഭിച്ചത്.

ചാലക്കുടി കലാഗൃഹത്തില്‍ ആരംഭിച്ചിരിക്കുന്ന നിരാഹാരം മൂന്നു ദിവസം നീണ്ടു നില്‍ക്കും. കലാഗൃഹത്തില്‍ സ്ഥാപിച്ച കലാഭവന്‍ മണിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് രാമകൃഷ്ണന്‍ നിരാഹാര സമരം തുടങ്ങിയത്.

മണിയുടെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ഇവര്‍ പ്രധാനമായി മുന്നോട്ടുവെക്കുന്ന ആവശ്യം. പൊലീസ് കേസ് അട്ടിമറിച്ചെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.


Must Read: ‘ആദായനികുതി നോട്ടീസുകളൊന്നും കാര്യമാക്കേണ്ട; ഒരു തുടര്‍നടപടിയുമുണ്ടാവില്ല’: ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ വ്യാപാരികള്‍ക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ് 


പൊലീസ് അന്വേഷണം പ്രഹസനമായിരുന്നു എന്ന് രേഖകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാകുമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. മണിയെപ്പോലെ അറിയപ്പെടുന്ന ഒരു കലാകാരന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇങ്ങനെയായെങ്കില്‍ സാധാരണക്കാരുടേത് എങ്ങനെയായിരിക്കുമെന്നും രാമകൃഷ്ണന്‍ ചോദിക്കുന്നു.

മണിയുടെ മരണം സ്വാഭാവിക മരണമാക്കി മാറ്റുന്നതിനു വേണ്ടി പൊലീസ് ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. പൊലീസിന്റെ ഈ നടപടി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുവേണ്ടിയാണ് ഈ സമരം. നിഷ്‌ക്രിയമായ അന്വേഷണമാണെന്ന് ചൂണ്ടിക്കാട്ടിക്കാന്‍ വേണ്ടിയാണ് ഈ സമരമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement